ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനമെഴിയുന്നു. ഫെബ്രുവരി 28 നാണ് സ്ഥാനമൊഴിയുന്നത്. അനാരോഗ്യം
കാരണമാണ് സ്ഥാനമൊഴിയുന്നതെന്ന് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. 2005ല്‍ സ്ഥാനമേറ്റ മാര്‍പാപ്പയ്ക്ക് 85 വയസ് പ്രായമുണ്ട്. എത്രയും പെട്ടന്ന് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. പോപ്പിന്റെ തീരുമാനം വത്തിക്കാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
തനിക്ക് തന്ന സഹകരണത്തിന് അദ്ദേഹംഎല്ലാവരോടും നന്ദി പറഞ്ഞു. തന്‍റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുകള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ ഈ അവസരത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ വത്തിക്കാന്‍ റേഡിയോ വെബ് സൈറ്റില്‍ നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കി.
മാര്‍പാപ്പയ്ക്ക് പ്രത്യേക കാലാവധി ഇല്ലാത്തതിനാല്‍ മാര്‍പാപ്പ ദിവംഗതനാകുന്നതിനെ തുടര്‍ന്നാണ് അടുത്ത മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നത്. ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു മാര്‍പാപ്പ രാജി വെച്ചൊഴിയുന്നത്. 1294ല്‍ സെലസ്റ്റിയന്‍ അഞ്ചാമന്‍ മാര്‍പാപ്പയാണ് ഇതിനു മുന്‍പ് സ്ഥാനമൊഴിഞ്ഞ മാര്‍പാപ്പ. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദിവംഗതനായതിനെ തുടര്‍ന്നാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായി സ്ഥാനാരോഹണം ചെയ്യപ്പെടുന്നത്.
No comments:
Post a Comment